മേടം: ഇന്ന് കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. സ്വസ്ഥതക്കുറവും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം.......
കൊച്ചി: സാമൂഹിക നന്മയ്ക്കായി പ്രൊഫഷണലുകളുടെ സജീവ ഇടപെടൽ അനിവാര്യമായ സാഹചര്യത്തിലൂടെയാണ് നാട് കടന്നുപോകുന്നതെന്ന് ജസ്റ്റിസ് അബ്ദുൽ റഹീം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 30-ന് എറണാകുളത്ത് സംഘടിപ്പിക്കുന്ന 21-ാമത് ഹുബ്ബുറസൂൽ കോൺഫറൻസിന്റെ ഭാഗമായി കലൂർ എം.ഇ.എസ് കോൺഫറൻസ് ഹാളിൽ നടന്ന പ്രൊഫഷണൽ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലഹരി, സൈബർ കുറ്റകൃത്യങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, കുടുംബബന്ധങ്ങളുടെ തകർച്ച തുടങ്ങിയ സാമൂഹിക വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിന് വികാരാധിഷ്ഠിതമായ പ്രവർത്തനങ്ങൾ മാത്രം പോരാ. ......
എറണാകുളം: ഇടപ്പള്ളിയിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എം ഡി എം എയും കഞ്ചാവുമായി എറണാകുളം ജില്ല കണയന്നൂർ താലൂക്ക് തൃക്കാക്കര നോർത്ത് വില്ലേജ് കളമശ്ശേരി ദേശത്ത് പെരിങ്ങോട്ടു പറമ്പിൽ വീട്ടിൽ ജമാൽ മകൻ സിറാജുദ്ദീൻ (35/26) നെയാണ് എറണാകുളം എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കണ്ണൻ കെ എസിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഓണത്തിന് മുന്നോടിയായി എക്സൈസ് ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഓപ്പറേഷൻ തണ്ടറിൻ്റെയും ഭാഗമായി സ്ട്രൈക്കിംഗ് ദിനമായ ഇന്ന് കിട്ടിയ പാലാരിവട്ടം ഭാഗത്ത് നിന്ന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇടപ്പള്ളി ലുലുമാളിൻ്റെ എതിർവശം പിട്ടാപ്പള്ളിയിൽ ഏജൻസീസിന് മുൻവശം വെച്ച് KL.07 BY 2559 ഓട്ടോയിൽ നിന്നും ടിയാൻ്റെ കൈവശത്ത് നിന്നുമായി 6.39 ഗ്രാം എം ഡി എം എയും 6.92 ഗ്രാം കഞ്ചാവുമായി ടിയാനെ എക്സൈസ് ഇൻസ്പെക്ടർ കണ്ണൻ കെ എസ് അറസ്റ്റ് ചെയ്തു. ......
തിരുവനന്തപുരം: ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം തികച്ചും അവാസ്തവമെന്ന് ഭക്ഷ്യവകുപ്പ്. ഒരോ കാര്‍ഡിനുമുള്ള സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ല.
കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതം അരി ലഭ്യതയില്‍ 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി. ......
കൊച്ചി: ഷിപ്റോക്കറ്റ് ലിമിറ്റഡിന്റെ പ്രാഥമിക പൊതു ഓഹരി വിൽപ്പന (ഐപിഒ) ആഗസ്റ്റ് 12 മുതൽ 14 വരെ നടക്കും. 885.5 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 731.985 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 92 രൂപ മുതൽ 97 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 154 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 154 ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻ എസ് ഇയിലും ബി എസ് ഇയിലും ലിസ്റ്റ് ചെയ്യും. ......
കൊച്ചി: എസ് ജാനകി തെന്നിന്ത്യയിൽ മാത്രമല്ല ഇന്ത്യയിലെ തന്നെ ഗാനരംഗത്തെ ഒരു പ്രതിഭാസം ആയിരുന്നുവെന്ന് ജെറി അമൽദേവ് അഭിപ്രായപ്പെട്ടു. പ്രായത്തിനേക്കാൾ ഉപരി ,സംഗീതരംഗത്ത് തന്നെക്കാൾ ഏറെ സീനിയർ ആയിരുന്നു എസ് ജാനകി എന്നും തന്റെ ആദ്യത്തെ ഗാനം ഒരു മൂളിപ്പാട്ടോടുകൂടിയായിരുന്നു, പാടിക്കഴിഞ്ഞപ്പോൾ, വളരെ നന്നായിട്ടുണ്ട് ട്ടോ എന്ന് വളരെ സ്നേഹത്തോടെ അഭിനന്ദനം നൽകിയ വ്യക്തിത്വത്തിന് ഉടമയാണ് എസ് ജാനകി എന്ന് അദ്ദേഹം പറഞ്ഞു. ......
തിരുവൻവണ്ടൂ പഞ്ചായത്തിലെ പ്രളയബാധിതരായ ക്ഷീര കർഷകർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ ഹ്യൂമൻ വേൾഡ് ഫോർ അനിമൽസ്
എന്ന സംഘടനയാണ് 103 ചാക്ക് കാലിത്തിറ്റ സൗജന്യമായി നൽകിയത്. തിരുവൻവണ്ടൂർ ക്ഷീര സംഘത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത രാജേഷ് വിതരണം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ സജു ഇടക്കല്ലിൽ അദ്ധ്യക്ഷനായി. ......
ചെങ്ങന്നൂർ. വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ചെങ്ങന്നൂർ മാതാപ്പള്ളിയുടെ പ്രതിഷ്ഠ പെരുന്നാൾ
സെന്റ് ഇഗ്നേഷ്യസ് കത്തീ ഡ്രൽ ഇടവകയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9-മുതൽ 15-വരെ യുള്ള തീയതികളിൽ നടത്തും.
റവ.ജോൺ പോൾ എപ്പിസ്കോപ്പമുഖ്യ കാർമികത്വം വഹിക്കുo. ......
മഞ്ഞുമ്മൽ :വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡിനു വേണ്ടി ഏലൂർ, കടുങ്ങല്ലൂർ വില്ലേജുകളിൽ നിന്നും യാതൊരു ബദൽ സംവിധാനങ്ങളും ഇല്ലാതെ 2008 ൽ കുടിയിറക്കപ്പെട്ട 54 കുടുംബങ്ങൾക്ക് മൂലംപള്ളി പുനരധിവാസ പാക്കേജ് പ്രകാരം ആനുകൂല്യങ്ങൾ പൂർണ്ണമായും ലഭ്യമാക്കുവാൻ സ്വീകരിക്കുന്ന നിലവിലെ സർക്കാർ നടപടികൾ സ്വാഗതാർഹം ആണെങ്കിലും ജാഗ്രത തുടരണമെന്ന് വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതിയുടെ ( പിഎസി) ചെയർമാൻ ഫാദർ ഫ്രാൻസിസ് സേവിയർ താന്നിക്കപറമ്പിൽ പ്രസ്താവിച്ചു. മഞ്ഞുമ്മൽ 3 എഫ് ഹാളിൽ ചേർന്ന കുടുംബങ്ങളുടെ യോഗത്തിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ......
പാലക്കാട്: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിന് മുന്നോടിയായി ആലപ്പി റിപ്പിൾസ് ടീം അംഗങ്ങൾ ടീം ബോണ്ടിങ് സെഷനായി പാലക്കാട് കൊല്ലങ്കോട് സന്ദർശിച്ചു.ക്യാപ്റ്റൻ നിഖിലേഷ് സുരേന്ദ്രൻ, ക്യാപ്റ്റൻ സച്ചിൻ ബേബി , വൈസ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ കളിക്കാരും കോച്ചിങ് സ്റ്റാഫും ഉൾപ്പെടുന്ന സമ്പൂർണ്ണ ടീം അംഗങ്ങളാണ് കൊല്ലങ്കോട്ടെത്തിയത്. ഹരിതാഭവും മലനിരകളും നിറഞ്ഞ കൊല്ലങ്കോടിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി മനോഹാരിത കളിക്കാർക്ക് ഒരുപോലെ മാനസികമായ ആശ്വാസവും വരും മത്സരങ്ങൾക്കായുള്ള പുതിയൊരു ഊർജ്ജവും പകർന്നുനൽകി.വിജയകരമായ ബോണ്ടിങ് സെഷന് ശേഷം, ആലപ്പി റിപ്പിൾസ് ടീം ഡോക്ടറായ ഡോ. ......